12:09am 27 October 2026
NEWS
മദ്റസ കോൺവൊക്കേഷൻ ചടങ്ങും രക്ഷാകർതൃ സംഗമവും ശ്രദ്ധേയമായി
26/10/2026  05:02 PM IST
nila
മദ്റസ കോൺവൊക്കേഷൻ ചടങ്ങും രക്ഷാകർതൃ സംഗമവും ശ്രദ്ധേയമായി

 

മദ്റസ അൽ ഇസ്ലാമിയ്യ, മദീന ഖലീഫ (CIC) സംഘടിപ്പിച്ച കോൺവൊക്കേഷൻ ചടങ്ങും രക്ഷാകർതൃ സംഗമവും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹനേതാക്കളുടെയും സാന്നിധ്യത്തിൽ ഭംഗിയായി നടന്നു. വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വിജയവും ആഘോഷിച്ച പരിപാടിക്ക് വിശുദ്ധ ഖുർആൻ പാരായണത്തോടെ തുടക്കമായി.
ചടങ്ങിൽ മദ്റസ പ്രിൻസിപ്പൽ കെ. എൻ. മുജീബ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനും പഠനമികവിനുമായി രക്ഷിതാക്കളും അധ്യാപകരും കൈകോർക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
സി.ഐ.സി മദീന ഖലീഫ പ്രസിഡണ്ട് റഷീദ് അലി ഉദ്ഘാടനം നിർവഹിച്ചു. മാതാപിതാക്കളുടെ ജീവിതം ഖുർആനിൽ പ്രതിപാദിക്കുന്ന രണ്ട് മഹത്തായ ദുആകൾക്കിടയിലെ ഉത്തരവാദിത്തപൂർണമായ യാത്രയാണെന്ന് അദ്ദേഹം വിശദീകരിച്ചു. വിശ്വാസവും സദാചാരവും മൂല്യബോധവും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുക സമൂഹത്തിന്റെ ഏറ്റവും വലിയ ദൗത്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രധാന പ്രഭാഷണം നിർവഹിച്ച ഡോ. അബ്ദുല്ല വാസിഹ്, അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം ധാർമിക വിദ്യാഭ്യാസവും സാമ്പത്തിക മൂല്യബോധവും കുട്ടികളുടെ ജീവിതവിജയത്തിന് അനിവാര്യമാണെന്ന് പറഞ്ഞു. സൂറത്തുൽ കഹ്ഫിലെയും ഉമർ ബിൻ അബ്ദുൽ അസീസ് - ജീവിതപാഠങ്ങൾ ഉദ്ധരിച്ച്, ഭൗതിക സമ്പത്തിനേക്കാൾ വിലപ്പെട്ടത് തഖ്‌വയും സൽക്കർമ്മങ്ങളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്റസയിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനം പൂർത്തിയാക്കിയ ഷൈഖ ഫാതിമ നടത്തിയ അനുഭവ പങ്കിടൽ ശ്രദ്ധേയമായി. മദ്റസയിൽ നിന്ന് ലഭിച്ച മതപരവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ജീവിതയാത്രയിൽ നേർവഴിയിൽ മുന്നേറാൻ തങ്ങൾക്ക് കരുത്താകുമെന്ന് അവർ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഏഴാം ക്ലാസ് ബോർഡ് പരീക്ഷയിലെ ടോപ്പറെയും, പത്താം ക്ലാസ് മദ്റസ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. കൂടാതെ A+, A, B ഗ്രേഡുകൾ നേടിയ വിദ്യാർത്ഥികൾക്ക് മൊമന്റോകളും കാഷ് അവാർഡുകളും വിതരണം ചെയ്തു. പുരസ്കാര വിതരണത്തിന് നേതൃത്വം നൽകിയത് റഷീദ് അലി ആയിരുന്നു.
വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനാവതരണങ്ങളും ചടങ്ങിന് കൂടുതൽ മാറ്റുകൂട്ടി. തുടർന്ന് ഹബീൻ റഹ്മാൻ നന്ദിപ്രസംഗം നടത്തി.

വീകെ നൗഫലിന്റെ മികവുറ്റ അവതരണശൈലിയാൽ സജീവവും ആകർഷകവുമായി മാറി.  അദ്ദേഹം പരിപാടി മനോഹരമായി നിയന്ത്രിച്ചു.

“വിദ്യാഭ്യാസ വിജയത്തിനപ്പുറം, ഉത്തമ സ്വഭാവവും ഇസ്‌ലാമിക മൂല്യങ്ങളും കൈവരിച്ച മാതൃകാ തലമുറയെ വാർത്തെടുക്കുകയാണ് മദ്റസയുടെ ലക്ഷ്യം” എന്ന ശക്തമായ സന്ദേശമാണ് സമ്മേളനം സമൂഹത്തിന് നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img